വി. ജയദേവ്
1962 ല്‍ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ ജനനം, ആനുകാലികങ്ങളില്‍ കവിത എഴുതാറുണ്ട്. മൂന്ന് കവിത സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ രാജസ്ഥാനിലെ ജയപൂരില്‍ പത്രപ്രവര്‍ത്തകന്‍.
Books
ഭൂമി വിട്ടു ഒരു നിലാവ് പാറുന്നു (1998), ഒരു കാറ്റിനെ എങ്ങനെ വായിക്കും ( 2006), തുമ്പികളുടെ സെമിത്തേരി ( 2009).കവിത സമാഹാരങ്ങള്‍ കപ്പലെന്ന നിലയില്‍ ഒരു കടലാസ് തുണ്ടിന്റെ ജീവിതം, ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും എന്നിവ പണിപ്പുരയില്‍.

വഴിയില്‍
'അ' എന്ന്
പേരുള്ളവള്‍,
എന്റെ ആരോ.
അടുത്തറിയുമ്പോള്‍
അയ്യോ എന്ന് വിളിച്ചിരിക്കും.
സ്നേഹം കൂടുമ്പോള്‍
അമ്മിണീ എന്നാവും.
അവളെനിക്കായി
മുലക്കണ്ണില്‍ പാലൊഴിച്ചു
കാത്തിരിക്കുമ്പോള്‍
'അമ്മിഞ്ഞേ' എന്ന് വിളിച്ചുപോയിട്ടുണ്ട്.
അവളിലേക്ക് അഞ്ചാറു
വഴികളുണ്ട്.
ഓരോന്നും ചോദിച്ചുപോകണം.
പലതും വഴി ചോദിച്ചാല്‍
വട്ടം കറങ്ങിപ്പോകും.
അവളുടെ ഗര്‍ഭപാത്രത്തിലേക്കുള്ള
വഴിയില്‍ ഞാനിരിക്കെ
അമ്മെ എന്ന്
വിളിക്കാനായിരിക്കുമോ
അവള്‍ വെറുതെ
കൊതിച്ചിട്ടുണ്ടായിരിക്കുക?
ആവോ ആര്‍ക്കറിയാം.
അവളെപ്പറ്റി
പലതും അങ്ങനെ
മറച്ചുപിടിക്കപ്പെട്ടവയാണ്.
Kadappaadu:Chintha
No comments:
Post a Comment