ലയാളിക്കു വേണ്ടാത്ത മലയാളം
ഇന്ന് കേരളപ്പിറവിദിനമാണ്. ഈ ദിവസംമാത്രം കവിതാശകലങ്ങള്‍ പാടി ഭാഷാസ്‌നേഹം പ്രകടിപ്പിക്കുന്ന സാംസ്‌കാരികനായകന്‍മാര്‍ ഒരുപാടുള്ള സംസ്ഥാനമാമിണ്. ഭാഷാ അടിസ്ഥാനത്തില്‍ രൂപീകൃതമായ കേരളത്തില്‍ മാതൃഭാഷയായ മലയാളം പഠിക്കാതെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം. കേരളത്തിലെ ഇംഗ്ലീഷ്മീഡിയം സ്‌കൂളുകലില്‍ അബദ്ധത്തിലായാല്‍പ്പോലും മലയാളം പറഞ്ഞുപോയാല്‍ പിഴചുമത്തുകയോ പുറത്തുപോവുകയോ ചെയ്യേണ്ടവരുന്ന സ്ഥിതി! ഇതുപോലെ അവഗണിക്കപ്പെടുന്ന ഒരു ഭാഷ വേറെയുണ്ടാവുമോ എന്നു സംശയിക്കണം!
കേരളത്തില്‍ ഒന്നാം ഭാഷയായി മലയാളം പഠിപ്പിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കര്‍ണ്ണാടകക്കാരനും ജ്ഞാനപീഠജേതാവുമായ യു ആര്‍ അനന്തമൂര്‍ത്തിയാണ് എന്നത് വളരെ രസകരമായിത്തോന്നാം. അയല്‍സംസ്ഥാനങ്ങള്‍ മാതൃഭാഷയുടെ പ്രോത്സാഹനത്തിനായി പ്രവര്‍ത്തനങ്ങള്‍വച്ചുനോക്കുമ്പോള്‍ നമ്മുടെ മാതൃഭാഷയുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍തലത്തില്‍നിന്നും കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നുതന്നെ പറയേണ്ടിവരും.
നമ്മുടെ തൊട്ടുത്ത സംസഥാനങ്ങളായ തമിഴ്‌നാട്, കര്‍ണ്ണാടകം, ആന്ധ്രാപ്രദേശ്, എന്നിവിടങ്ങളില്‍ മാതൃഭാഷാപഠനം നിര്‍ബന്ധമാണ്. കോയമ്പത്തൂരില്‍വച്ചുനടന്ന വേള്‍ഡ് തമിഴ് കോണ്‍ഫ്രന്‍സില്‍ തമിഴില്‍ പുതിയ പദങ്ങള്‍ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചും നല്ല പദങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ആരോഗ്യവിദ്യാഭ്യാസരംഗത്തുപോലും തമിഴ് നിര്‍ബന്ധമാക്കി.
ഇത്രയൊന്നും ചെയ്തില്ലെങ്കിലും വേണ്ട.. ‘എന്റെ മോള്‍ക്ക്/മോന് മലയാളം അറിയില്ല’എന്ന് അഭിമാനത്തോടെപറയുന്ന മാതപിതാക്കളുടെ മനസ്ഥതിക്ക് മാറ്റമുണ്ടാക്കുവാനുള്ള എന്തെങ്കിലും മലയാളികള്‍ പ്രതീക്ഷിക്കുന്നു
കേരളത്തിലെ സ്‌കൂളുകളില്‍ മലയാളഭാഷാപഠനത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ നിയോഗിച്ച ഡോ. ആര്‍.വി.ജി മോനോന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം കേന്ദ്രബോര്‍ഡുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതടക്കം കേരളസംസ്ഥാനത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഹൈസ്‌കൂള്‍തലംവരെ മലയാളഭാഷാപഠനം നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതിമധുരംപോലെ മലയാളത്തിനായി ഒരു സര്‍വകലാശാലയ്ക്കും ഇന്ന് തിരിതെളിയുകയാണ്. അതും ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ നാമത്തില്‍.. മാതൃഭാഷ നേരിടുന്ന അവഗണനകള്‍ അവസാനിക്കാന്‍ ഇത്തരം സ്ഥാനങ്ങള്‍ക്കു കഴിയട്ടെ എന്നു നമുക്ക് പ്രത്യാശിക്കാം.
കേരളപ്പിറവിദിനത്തില്‍ത്തന്നെ കേരളത്തിലെ ഏറ്റവും വലിയ പുസ്തകമാമാങ്കത്തിനും തിരിതെളിയുകയാണ്. എറണാകുളം മറൈന്‍ഡ്രൈവ് ഗ്രൗണ്ടില്‍ ഡി സി ബുക്‌സ് സംഘടിപ്പിച്ചിരിക്കുന്ന അന്താരാഷ്ട്രപുസ്തകമേള ടര്‍ക്കിഷ് എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ ഗുല്‍എരിപോഗ്‌ലു തിരിതെളിക്കും. ഡി സി ബുക്‌സിന്റെ സാംസ്‌കാരികവാര്‍ത്താ പോര്‍ട്ടലിന്റെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം എല്‍ എ നിര്‍വഹിക്കും. പുസ്തകോത്സവത്തിലേക്ക് ഏവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു..
നന്ദി ;ഡി.സി.ബുക്സ് ബോഗ്സ്

No comments:
Post a Comment