Thursday, 25 October 2012

വഴിമാരുഗ,വീടുണ്ടാക്കുക

ശ്രീജേഷ് സൈലേഷ്  


വഴിമാരുഗ  ,ഉയരങ്ങളിലേക്ക്‌ വീടുണ്ടാക്കുക 
[വീടെന്നത് ഒരു സ്റ്റാറ്റസ് സിംബല്‍ മാത്രമാകുമ്പോഴാണ് അടിക്കടി വീട് പുതുക്കിപ്പണിയാന്‍ ഓരോ മലയാളിയും നിര്‍ബന്ധിതനാകുന്നത്. ഒമ്പത് വര്‍ഷത്തെ തന്റെ ഗൃഹനിര്‍മാണ പരിചയത്തിനിടയില്‍ ഒരാള്‍ പോലും 'വീട് ചെറുതാക്കി ഒതുക്കി തരാമോ' എന്നു ചോദിച്ച് എന്ടെ  അടുക്കലേക്ക് വന്നില്ല   -ശ്രീജേഷ്]
താണ്ട് 600 ഏക്കര്‍ വരുന്ന, കാട്ടുമരങ്ങള്‍ നിറഞ്ഞ ഭൂമി... ആയിരക്കണക്കിന് മരങ്ങളുള്ള ആ ഭൂമിയിലെ മരങ്ങളെല്ലാം വെട്ടിത്തെളിച്ച് ഏതു സഞ്ചാരിയേയും ആകര്‍ഷിക്കുന്ന മഹാസൗധങ്ങള്‍ പണിയാന്‍ അതിന്റെ ഉടമ ആഗ്രഹിച്ചു. കര്‍ണാടകക്കാരനായ ഉടമ തന്റെ ആഗ്രഹ സാഫല്യത്തിനായി സമീപിച്ചത് മലയാളിയായ ഒരു ആര്‍ക്കിടെക്ടിനെയാണ് -പേര് ബ്രിജേഷ് ഷൈജല്‍. മലപ്പുറം സ്വദേശി. എന്നാല്‍, വ്യത്യസ്തമായ ഒരാശയമാണ് ഈ ആര്‍ക്കിടെക്ട് മുന്നോട്ടു വച്ചത്. ഓരോ മരക്കൂട്ടത്തിന് മുകളിലും ഏറുമാടം പോലെ ഓരോ കൂടാരമുണ്ടാക്കണം. അവയ്ക്ക് കാപ്പി മരങ്ങള്‍ കൊണ്ട് മോടിപിടിപ്പിച്ച ചുമരുകള്‍. മരം ഉപയോഗിച്ചുള്ള, കനം കുറഞ്ഞ മേല്‍ക്കൂര...

തീര്‍ന്നില്ല ആകാശത്തെ ചുംബിച്ച് മരക്കൂട്ടങ്ങള്‍ക്ക് മുകളില്‍ നിലകൊള്ളുന്ന ഓരോ കൂടാരങ്ങളെയും ബന്ധിപ്പിക്കാന്‍ മനോഹരമായ തൂക്കുപാലങ്ങളും...

ആ സ്വപ്നഭൂമിയിലെ ഒരു ചെറിയ കുന്ന് ഇടിക്കാന്‍ പോലും ഈ ആര്‍ക്കിടെക്ട് കൂട്ടുനിന്നില്ല. പകരം കുന്നിനുള്ളില്‍ കുഞ്ഞുമാളം പോലൊരു മുറിയുണ്ടാക്കാമെന്നും പറഞ്ഞു. ഇതില്‍കൂടുതല്‍ വ്യത്യസ്തമായി, ചുരുങ്ങിയ ചെലവില്‍ എങ്ങനെ ഒരു ടൂറിസ്റ്റ് റിസോര്‍ട്ട് നിര്‍മിക്കും? മരം മുറിച്ച് കെട്ടിടമുണ്ടാക്കി അതിനെ പ്രകൃതിസൗഹാര്‍ദമാക്കാനല്ല ബ്രിജേഷ് ശ്രമിച്ചത്. പകരം ആ പ്രദേശത്തിന്റെ ഭൗമപരമായ സവിശേഷതകള്‍ പഠിച്ചും അവിടെ നിന്ന് ലഭിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചുമുള്ള ശരിയായ വാസ്തുവിദ്യ.
ആര്‍ക്കിടെക്ചര്‍ പഠനം കഴിഞ്ഞിറങ്ങിയിട്ട് വെറും ഒന്‍പത് വര്‍ഷമേ ആയിട്ടുള്ളുവെങ്കിലും ഈ ചെറുപ്പക്കാരന് ഇന്ന് നിന്നുതിരിയാന്‍ സമയമില്ല. കൊച്ചിയില്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഊട്ടിയില്‍ ടൗണ്‍ഷിപ്പ് പ്രോജക്ട് എന്നിങ്ങനെയുള്ള വലിയ പദ്ധതികളാണ് ഇനി വരാനിരിക്കുന്നത്. ഇന്ത്യയിലെ മികച്ച 50 യുവ ആര്‍ക്കിടെക്ടുകളുടെ പട്ടികയില്‍ ഇന്ന് ബ്രിജേഷ് ഷൈജല്‍ എന്ന പേരുണ്ട്.

അന്തര്‍ദേശീയ പ്രസിദ്ധീകരണമായ ഐ.ടി. പി. യുടെ ആര്‍ക്കിടെക്ട് ആന്‍ഡ് ഇന്റീരിയര്‍ മാഗസിന്‍ തിരഞ്ഞെടുത്ത ഇന്ത്യയിലെ മികച്ച 50 യുവ ആര്‍ക്കിടെക്ടുകളില്‍ ഒരാളാണ് ബ്രിജേഷ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് ആര്‍ക്കിടെക്ചറിന്റെ സംസ്ഥാനതല അവാര്‍ഡ് തുടര്‍ച്ചയായി മൂന്നുവര്‍ഷം ഈ യുവ പ്രതിഭയെ തേടിയെത്തി. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റീരിയര്‍ ഡിസൈനിന്റെ ദക്ഷിണമേഖലാ അവാര്‍ഡും രണ്ടുവര്‍ഷം തുടര്‍ച്ചയായി ലഭിച്ചു. കൂടാതെ, ചെറുതും വലുതുമായ മറ്റ് നിരവധി പുരസ്‌കാരങ്ങളും.

'അപ്പുറത്തെ മോഹനേട്ടന്റേതു പോലെ തട്ടുതട്ടായൊരു വീട്. അവിടെ ഇട്ടതുപോലുള്ള ടൈല്‍സ്...' എന്നിങ്ങനെയുള്ള വെറും താരതമ്യങ്ങളാണ് നിങ്ങളുടെ ആഗ്രഹങ്ങളെങ്കില്‍ ഈ ആര്‍ക്കിടെക്ടിനെ സമീപിക്കാതെ വഴിമാറി നടക്കുന്നതായിരിക്കും നല്ലത്. ചുറ്റിലുമുള്ള മാതൃകകള്‍ കോപ്പിയടിച്ച് വെറുതെ കുറേ രൂപങ്ങളും മുറികളും ഉണ്ടാക്കലല്ല ബ്രിജേഷിനെ സംബന്ധിച്ച് ഗൃഹ നിര്‍മാണം. പകരം, ഭൂമിയുടെ പ്രത്യേകതയനുസരിച്ച് നിങ്ങളുടെ ആവശ്യവും താത്പര്യവും മനസ്സിലാക്കിയുള്ള, താരതമ്യങ്ങളില്ലാത്ത, നിങ്ങളുടേത് മാത്രമെന്ന് അവകാശപ്പെടാന്‍ കഴിയുന്ന ഒരു വീട്. അത് ഈ ആര്‍ക്കിടെക്ട് നിങ്ങള്‍ക്കൊരുക്കിത്തരും. ഇങ്ങനെ തീര്‍ത്തും വ്യത്യസ്തമായ ഡിസൈനില്‍ ചെയ്ത മഞ്ചേരിയിലെ 'മന്നത്ത്' എന്ന വീട്, ഐ.ഐ.എ. യുടെ മികച്ച ആര്‍ക്കിടെക്ടിനുള്ള സംസ്ഥാന തലത്തിലുള്ള അവാര്‍ഡ് ബ്രിജേഷിന് നേടിക്കൊടുത്തു

ആര്‍ക്കിടെക്ചര്‍ മേഖലയിലെ പുതിയ ട്രെന്‍ഡുകളെ കുറിച്ച് ചോദിച്ചാല്‍ ബ്രിജേഷ് പറയും: ''ഒരു കൂട്ടമാളുകള്‍ ഒരുപോലെ പിന്തുടരുന്നതാണ് ട്രെന്‍ഡ്. ഒരോ വ്യക്തിയും വ്യത്യസ്തനാണ്, അപ്പോള്‍ സ്വാഭാവികമായും അവന്‍ താമസിക്കുന്ന ഇടവും വ്യത്യസ്തമാകും. അതുകൊണ്ടു തന്നെ ഒരിക്കലും ട്രെന്‍ഡ് ഫോളോ ചെയ്യുന്ന ആളല്ല ഞാന്‍...'' വീടെന്നത് ഒരു സ്റ്റാറ്റസ് സിംബല്‍ മാത്രമാകുമ്പോഴാണ് അടിക്കടി വീട് പുതുക്കിപ്പണിയാന്‍ ഓരോ മലയാളിയും നിര്‍ബന്ധിതനാകുന്നത്. ഒമ്പത് വര്‍ഷത്തെ തന്റെ ഗൃഹനിര്‍മാണ പരിചയത്തിനിടയില്‍ ഒരാള്‍ പോലും 'വീട് ചെറുതാക്കി ഒതുക്കി തരാമോ' എന്നു ചോദിച്ച് തന്റെ അടുക്കലേക്ക് വന്നില്ലെന്ന് പരിഭവം പറയുന്നുണ്ട് ബ്രിജേഷ്.

ഇത്തരം വിഷയങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് ഗൃഹ നിര്‍മാണത്തില്‍ പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ബ്രിജേഷും സംഘവും. സ്‌കൂള്‍, കോളേജ് എന്നിവ കേന്ദ്രീകരിച്ച് ഐ.ഐ. എ.യുടെ നേതൃത്വത്തില്‍ പഠന ക്ലാസ്സുകള്‍ നടത്താന്‍ ഒരുങ്ങുകയാണവര്‍. നിലവില്‍ ഐ.ഐ.എ. കാലിക്കറ്റ് സെന്ററിന്റെ സെക്രട്ടറി കൂടിയാണ് ബ്രിജേഷ്.

കോഴിക്കോട്ടെ പോക്കറ്റ്‌റോഡുകള്‍ ഉപയോഗപ്പെടുത്തി കാല്‍ നടയാത്രക്കാര്‍ക്കും സൈക്കിള്‍ സവാരിക്കാര്‍ക്കുമായി ഒരു പ്രത്യേക പാത പണിയാന്‍ ഉദ്ദേശിക്കുന്നതാണ് പൊതുജന താത്പര്യാര്‍ത്ഥം ബ്രിജേഷ് ഭാഗഭാക്കായുള്ള ആദ്യ വലിയ പദ്ധതി. കെ.എസ്.ഡി.ഐ.യും ഐ.ഐ.എ.യും ചേര്‍ന്ന് സര്‍ക്കാരിന് മുന്നില്‍ ഈ പദ്ധതിയുടെ രൂപരേഖ സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്.
Thanks Mathrubhumi

No comments:

Post a Comment