Saturday, 27 October 2012
Thursday, 25 October 2012
ബ്രാന്‍ഡഡ് ലിപ്സ്റ്റിക്കുകള്‍
![]() | |||
മഴവില്‍ നിറങ്ങളുമായി വിപണിയില്‍ ബ്രാന്‍ഡഡ് ലിപ്സ്റ്റിക്കുകള്‍ മത്സരിക്കുമ്പോള്‍ പെണ്ണുങ്ങളുടെ ചുണ്ടുകള്‍ക്കെന്നും ചേല്
ഉല്‍സവപ്പറമ്പില്‍ നിന്ന് വാങ്ങിയ കണ്‍മഷികൊണ്ട് കണ്ണെഴുതി, ക്യുട്ടിക്കൂറ പൗഡറിട്ട്, നെറ്റിയില്‍ ചുവന്ന സിന്ദൂരം കൊണ്ടോ, ശിങ്കാര്‍ കൊണ്ടോ പൊട്ടുതൊട്ട്... തീര്‍ന്നു ആദ്യകാലങ്ങളില്‍ പെണ്‍കുട്ടികളുടെ മേക്കപ്പ്. എന്നാല്‍, ഇന്നോ...? മേക്കപ്പ് ബോക്‌സ് എന്നൊരു സംഗതി തന്നെ പെണ്ണിനെ അണിയിച്ചൊരുക്കാനുണ്ട്, അതില്‍ നൂറായിരം മേക്കപ്പ് വസ്തുക്കളും. ഒട്ടും ഒഴിവാക്കാനാവാത്ത സ്ഥാനമാണ് ലിപ്സ്റ്റിക്കുകള്‍ക്ക്.
വെറുതെ ഒന്ന് പുറത്തിറങ്ങുമ്പോള്‍ പോലും ലിപ്സ്റ്റിക് ഇടാതെ പോകാന്‍ ഇന്നത്തെ സുന്ദരിമാര്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് തന്നെ സ്ത്രീകളുടെ കോസ്‌മെറ്റിക്കുകളില്‍ ഏറ്റവും വിറ്റഴിയുന്നത് ലിപ്സ്റ്റിക്കുകളാണെന്നാണ് വിപണി സൂചിപ്പിക്കുന്നത്. വീടുകളിലും ഓഫീസിലും പാര്‍ട്ടികള്‍ക്കും വ്യത്യസ്തമാര്‍ന്ന ലിപ്സ്റ്റിക്കുകളണിയാന്‍ മത്സരിക്കുന്നവരാണ് സ്ത്രീകള്‍. ഓരോ ഫങ്ഷനും അനുസരിച്ചായിരിക്കും ലിപ്സ്റ്റിക് പുരട്ടുന്നത്. അണിയുന്ന വസ്ത്രത്തിന് ചേരുന്ന ലിപ്സ്റ്റിക് തിരഞ്ഞെടുക്കാനും ഇവര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാറുണ്ട്. ലിപ്സ്റ്റിക് ഉപയോഗിക്കുന്നതില്‍ കൂടുതലും കൗമാരക്കാരണെന്നാണ് കൊച്ചിയുടെ ഫാഷന്‍ സ്ട്രീറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. പക്ഷേ, 20നും 40 നും ഇടയില്‍ പ്രായമുള് സ്ത്രീകള്‍ ലിപ്സ്റ്റിക്കിന്റെ കടുത്ത ആരാധികമാരാണ്. പ്രായമേറിയവരും ചുണ്ടുകള്‍ സുന്ദരമാക്കാന്‍ ലിപ്സ്റ്റിക് ഉപയോഗിക്കുന്നുണ്ട്.
മറ്റു മേക്കപ്പ് വസ്തുക്കളെപ്പോലെ തന്നെ ലിപ്സ്റ്റിക്കിന്റെ വിപണിയും സജീവമാണ്. ആഘോഷ വേളകളിലാണ് ലിപ്സ്റ്റിക് കൂടുതല്‍ ചെലവാകുന്നതെന്നാണ് കോണ്‍വെന്റ് ജങ്ഷനിലെ ഉര്‍വശി ഷോപ്പ് ഉടമ സിറോഷ് പറയുന്നത്. ഓണം, വിഷു, ക്രിസ്മസ്, റംസാന്‍ എന്നീ സമയങ്ങളില്‍ ലിപ്സ്റ്റിക്കിന് ആവശ്യക്കാരേറെയാണ്.
ലിപ്സ്റ്റിക് ബ്രാന്‍ഡുകള്‍
ബ്രാന്‍ഡുകള്‍ക്കാണ് സുന്ദരിമാര്‍ മുന്‍ഗണന നല്‍കുന്നത്. ചുണ്ടുകളില്‍ ഭാഗ്യപരീക്ഷണം നടത്താന്‍ പെണ്‍കുട്ടികള്‍ ഒരുക്കമല്ല. വില അല്പം കൂടിയാലും നല്ല ബ്രാന്‍ഡുകള്‍ നോക്കി തിരഞ്ഞെടുക്കാനാവും ഇവര്‍ ശ്രമിക്കുക. റവ്‌ലോണ്‍, ലാക്‌മേ, മേബലൈന്‍, ലോറിയല്‍ തുടങ്ങി 20 ഓളം പ്രമുഖ ബ്രാന്‍ഡുകളാണ് ഇപ്പോള്‍ വിപണി കീഴടക്കുന്നത്. ലാക്‌മേയ്ക്ക് 225 മുതല്‍ 550 വരെയാണ് വില വരുന്നത്. മേബലൈന് 200 മുതല്‍ 350 രൂപയും റവ്‌ലോണിന് 300 മുതല്‍ 900 രൂപയുമാണ് വില. ആയിരത്തിന് മുകളില്‍ വില നില്‍ക്കുന്ന ബ്രാന്‍ഡുകളും ലഭ്യമാണ്.
ഒരുകാലത്ത് ലിപ്സ്റ്റിക്കുകളുടെ നിറങ്ങളില്‍ ചുവപ്പ് വിപ്ലവമായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി മെറൂണ്‍, ബ്രൗണ്‍, പിങ്ക് തുടങ്ങിയ വര്‍ണങ്ങളോടാണിപ്പോള്‍ പ്രിയം. ഇതിനോടൊപ്പം ചുണ്ടുകളോട് ഇണങ്ങി നില്‍ക്കുന്ന നിറങ്ങളും തിരഞ്ഞെടുക്കുന്നവരുണ്ട്. വിപണിയില്‍ ലാക്‌മേ തന്നെയാണ് കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്. ഇളം ഷേഡുകള്‍ തിരഞ്ഞെടുക്കുന്നവരുമുണ്ട്. വിവിധ ഷേഡുകളിലുള്ള ലിപ്സ്റ്റിക്കുകളും വിപണിയില്‍ ലഭ്യമാണ്. അള്‍ട്രാ വൈലറ്റ് രശ്മികളില്‍ നിന്നുമുള്ള സംരക്ഷണം ചില ബ്രാന്‍ഡുകള്‍ അവകാശപ്പെടുന്നു. ചുണ്ടുകളുടെ നിറം വര്‍ധിപ്പിക്കുന്ന ചില വിറ്റാമിനുകളുടെ സാന്നിധ്യമാണ് മറ്റു ബ്രാന്‍ഡുകള്‍ അവകാശപ്പെടുന്നത്. ലിപ്സ്റ്റിക്കുകളില്‍ പുതിയ ട്രെന്‍ഡുകള്‍ വരുത്തുന്നതിന് പ്രമുഖ ബ്രാന്‍ഡുകള്‍ മത്സരിക്കുന്നുണ്ട്. ലിക്വിഡ് ലിപ്സ്റ്റിക്കുകളും ലഭ്യമാണ്
എന്തുകൊണ്ട് ലിപ്സ്റ്റിക്?
വിളറി വെളുത്തിരിക്കുന്ന ചുണ്ടുകള്‍ ഒരുകാലത്ത് പെണ്‍കുട്ടികളെ അലട്ടിയിരുന്നു. ഇതില്‍ നിന്ന് മോചനം നേടാന്‍ പച്ചക്കറികളും മറ്റും തേച്ച് അധരങ്ങള്‍ ചുവപ്പിച്ചിരുന്നു. പക്ഷെ ഇന്ന് പലതരം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ലിപ്സ്റ്റിക്കുകള്‍ വിപണിയില്‍ ലഭ്യമാണ്. ഓയില്‍, മെഴുക് എന്നീ ഘടകങ്ങളാണ് പ്രധാനമായും ലിപ്സ്റ്റിക്കില്‍ അടങ്ങിയിരിക്കുന്നത്. ചുണ്ട് വരണ്ടിരിക്കുന്നവര്‍ മോയ്‌സ്ച്ചറൈസര്‍ അടങ്ങിയ ലിപ്സ്റ്റിക്കുകള്‍ തിരഞ്ഞെടുക്കുകയാണ് നല്ലതെന്നാണ് പെണ്‍കുട്ടികളുടെ അഭിപ്രായം. ചുണ്ടുകളിലെ ജലാംശം നഷ്ടപ്പെടുത്തുന്ന ലിപ്സ്റ്റിക്കുകള്‍ ഉണ്ടെങ്കിലും വ്യാജനെ കണ്ടുപിടിക്കാന്‍ പുതുതലമുറ പഠിച്ചുകഴിഞ്ഞു. വിലകുറഞ്ഞ ലിപ്സ്റ്റിക്കുകള്‍ക്ക് നേരെ മുഖം തിരിക്കാനും ഇവര്‍ക്ക് മടിയില്ല. ചുണ്ടുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാല്‍ വിലകുറഞ്ഞ ബ്രാന്‍ഡുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ കുറവാണെന്ന് ഷോപ്പ് ഉടമകളും പറയുന്നു.
വ്യത്യസ്ത രൂപത്തിലും പല ഷേഡുകളിലും ലിപ്സ്റ്റിക്കുകള്‍ ലഭിക്കുമ്പോള്‍ പിന്നെന്തിന് പേടിക്കണം. അധരങ്ങള്‍ക്ക് യുവത്വവും പോഷകവും നല്‍കുന്ന ഓയിലുകള്‍ കൂടുതല്‍ അടങ്ങിയ ലിപ്സ്റ്റിക്കുകള്‍ തന്നെയാണ് മേക്കപ്പ് ബോക്‌സിലെ താരം. രാത്രികാലങ്ങളിലെ ഷോപ്പിങ്ങിനും മറ്റും പോകാന്‍ ആഗ്രഹിക്കുന്നവര്‍ കടുത്ത നിറങ്ങളാണ് തിരഞ്ഞെടുക്കുന്നതെന്ന് കോണ്‍വെന്റ് ജങ്ഷനിലെ അല്‍ഫോണ്‍സ ഷോപ്പ് ഉടമ ജോര്‍ജ് ടി.എല്‍. പറഞ്ഞു . പകലില്‍ ഇളം ഷേഡുകള്‍ തിരഞ്ഞെടുക്കും. ഇരുണ്ട നിറം ഉള്ളവര്‍ ഇളം ബ്രൗണ്‍, പ്ലം, കോഫി നിറങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വെളുത്ത സുന്ദരിമാര്‍ക്ക് പ്രിയം ഇളം ബ്രൗണ്‍, പിങ്ക് എന്നിവയാണ്.
Thanks : Mathrubhumi
വഴിമാരുഗ,വീടുണ്ടാക്കുക
![]() | |||
| ശ്രീജേഷ് സൈലേഷ് |
വഴിമാരുഗ ,ഉയരങ്ങളിലേക്ക് വീടുണ്ടാക്കുക
[വീടെന്നത് ഒരു സ്റ്റാറ്റസ് സിംബല്‍ മാത്രമാകുമ്പോഴാണ്
അടിക്കടി വീട് പുതുക്കിപ്പണിയാന്‍ ഓരോ മലയാളിയും നിര്‍ബന്ധിതനാകുന്നത്.
ഒമ്പത് വര്‍ഷത്തെ തന്റെ ഗൃഹനിര്‍മാണ പരിചയത്തിനിടയില്‍ ഒരാള്‍ പോലും 'വീട്
ചെറുതാക്കി ഒതുക്കി തരാമോ' എന്നു ചോദിച്ച് എന്ടെ അടുക്കലേക്ക് വന്നില്ല -ശ്രീജേഷ്]
ഏതാണ്ട് 600 ഏക്കര്‍ വരുന്ന, കാട്ടുമരങ്ങള്‍ നിറഞ്ഞ ഭൂമി... ആയിരക്കണക്കിന് മരങ്ങളുള്ള ആ ഭൂമിയിലെ മരങ്ങളെല്ലാം വെട്ടിത്തെളിച്ച് ഏതു സഞ്ചാരിയേയും ആകര്‍ഷിക്കുന്ന മഹാസൗധങ്ങള്‍ പണിയാന്‍ അതിന്റെ ഉടമ ആഗ്രഹിച്ചു. കര്‍ണാടകക്കാരനായ ഉടമ തന്റെ ആഗ്രഹ സാഫല്യത്തിനായി സമീപിച്ചത് മലയാളിയായ ഒരു ആര്‍ക്കിടെക്ടിനെയാണ് -പേര് ബ്രിജേഷ് ഷൈജല്‍. മലപ്പുറം സ്വദേശി. എന്നാല്‍, വ്യത്യസ്തമായ ഒരാശയമാണ് ഈ ആര്‍ക്കിടെക്ട് മുന്നോട്ടു വച്ചത്. ഓരോ മരക്കൂട്ടത്തിന് മുകളിലും ഏറുമാടം പോലെ ഓരോ കൂടാരമുണ്ടാക്കണം. അവയ്ക്ക് കാപ്പി മരങ്ങള്‍ കൊണ്ട് മോടിപിടിപ്പിച്ച ചുമരുകള്‍. മരം ഉപയോഗിച്ചുള്ള, കനം കുറഞ്ഞ മേല്‍ക്കൂര...
തീര്‍ന്നില്ല ആകാശത്തെ ചുംബിച്ച് മരക്കൂട്ടങ്ങള്‍ക്ക് മുകളില്‍ നിലകൊള്ളുന്ന ഓരോ കൂടാരങ്ങളെയും ബന്ധിപ്പിക്കാന്‍ മനോഹരമായ തൂക്കുപാലങ്ങളും...
ആ സ്വപ്നഭൂമിയിലെ ഒരു ചെറിയ കുന്ന് ഇടിക്കാന്‍ പോലും ഈ ആര്‍ക്കിടെക്ട് കൂട്ടുനിന്നില്ല. പകരം കുന്നിനുള്ളില്‍ കുഞ്ഞുമാളം പോലൊരു മുറിയുണ്ടാക്കാമെന്നും പറഞ്ഞു. ഇതില്‍കൂടുതല്‍ വ്യത്യസ്തമായി, ചുരുങ്ങിയ ചെലവില്‍ എങ്ങനെ ഒരു ടൂറിസ്റ്റ് റിസോര്‍ട്ട് നിര്‍മിക്കും? മരം മുറിച്ച് കെട്ടിടമുണ്ടാക്കി അതിനെ പ്രകൃതിസൗഹാര്‍ദമാക്കാനല്ല ബ്രിജേഷ് ശ്രമിച്ചത്. പകരം ആ പ്രദേശത്തിന്റെ ഭൗമപരമായ സവിശേഷതകള്‍ പഠിച്ചും അവിടെ നിന്ന് ലഭിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചുമുള്ള ശരിയായ വാസ്തുവിദ്യ.
ആര്‍ക്കിടെക്ചര്‍ പഠനം കഴിഞ്ഞിറങ്ങിയിട്ട് വെറും ഒന്‍പത് വര്‍ഷമേ ആയിട്ടുള്ളുവെങ്കിലും ഈ ചെറുപ്പക്കാരന് ഇന്ന് നിന്നുതിരിയാന്‍ സമയമില്ല. കൊച്ചിയില്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഊട്ടിയില്‍ ടൗണ്‍ഷിപ്പ് പ്രോജക്ട് എന്നിങ്ങനെയുള്ള വലിയ പദ്ധതികളാണ് ഇനി വരാനിരിക്കുന്നത്. ഇന്ത്യയിലെ മികച്ച 50 യുവ ആര്‍ക്കിടെക്ടുകളുടെ പട്ടികയില്‍ ഇന്ന് ബ്രിജേഷ് ഷൈജല്‍ എന്ന പേരുണ്ട്.
അന്തര്‍ദേശീയ പ്രസിദ്ധീകരണമായ ഐ.ടി. പി. യുടെ ആര്‍ക്കിടെക്ട് ആന്‍ഡ് ഇന്റീരിയര്‍ മാഗസിന്‍ തിരഞ്ഞെടുത്ത ഇന്ത്യയിലെ മികച്ച 50 യുവ ആര്‍ക്കിടെക്ടുകളില്‍ ഒരാളാണ് ബ്രിജേഷ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് ആര്‍ക്കിടെക്ചറിന്റെ സംസ്ഥാനതല അവാര്‍ഡ് തുടര്‍ച്ചയായി മൂന്നുവര്‍ഷം ഈ യുവ പ്രതിഭയെ തേടിയെത്തി. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റീരിയര്‍ ഡിസൈനിന്റെ ദക്ഷിണമേഖലാ അവാര്‍ഡും രണ്ടുവര്‍ഷം തുടര്‍ച്ചയായി ലഭിച്ചു. കൂടാതെ, ചെറുതും വലുതുമായ മറ്റ് നിരവധി പുരസ്‌കാരങ്ങളും.
'അപ്പുറത്തെ മോഹനേട്ടന്റേതു പോലെ തട്ടുതട്ടായൊരു വീട്. അവിടെ ഇട്ടതുപോലുള്ള ടൈല്‍സ്...' എന്നിങ്ങനെയുള്ള വെറും താരതമ്യങ്ങളാണ് നിങ്ങളുടെ ആഗ്രഹങ്ങളെങ്കില്‍ ഈ ആര്‍ക്കിടെക്ടിനെ സമീപിക്കാതെ വഴിമാറി നടക്കുന്നതായിരിക്കും നല്ലത്. ചുറ്റിലുമുള്ള മാതൃകകള്‍ കോപ്പിയടിച്ച് വെറുതെ കുറേ രൂപങ്ങളും മുറികളും ഉണ്ടാക്കലല്ല ബ്രിജേഷിനെ സംബന്ധിച്ച് ഗൃഹ നിര്‍മാണം. പകരം, ഭൂമിയുടെ പ്രത്യേകതയനുസരിച്ച് നിങ്ങളുടെ ആവശ്യവും താത്പര്യവും മനസ്സിലാക്കിയുള്ള, താരതമ്യങ്ങളില്ലാത്ത, നിങ്ങളുടേത് മാത്രമെന്ന് അവകാശപ്പെടാന്‍ കഴിയുന്ന ഒരു വീട്. അത് ഈ ആര്‍ക്കിടെക്ട് നിങ്ങള്‍ക്കൊരുക്കിത്തരും. ഇങ്ങനെ തീര്‍ത്തും വ്യത്യസ്തമായ ഡിസൈനില്‍ ചെയ്ത മഞ്ചേരിയിലെ 'മന്നത്ത്' എന്ന വീട്, ഐ.ഐ.എ. യുടെ മികച്ച ആര്‍ക്കിടെക്ടിനുള്ള സംസ്ഥാന തലത്തിലുള്ള അവാര്‍ഡ് ബ്രിജേഷിന് നേടിക്കൊടുത്തു
ആര്‍ക്കിടെക്ചര്‍ മേഖലയിലെ പുതിയ ട്രെന്‍ഡുകളെ കുറിച്ച് ചോദിച്ചാല്‍ ബ്രിജേഷ് പറയും: ''ഒരു കൂട്ടമാളുകള്‍ ഒരുപോലെ പിന്തുടരുന്നതാണ് ട്രെന്‍ഡ്. ഒരോ വ്യക്തിയും വ്യത്യസ്തനാണ്, അപ്പോള്‍ സ്വാഭാവികമായും അവന്‍ താമസിക്കുന്ന ഇടവും വ്യത്യസ്തമാകും. അതുകൊണ്ടു തന്നെ ഒരിക്കലും ട്രെന്‍ഡ് ഫോളോ ചെയ്യുന്ന ആളല്ല ഞാന്‍...'' വീടെന്നത് ഒരു സ്റ്റാറ്റസ് സിംബല്‍ മാത്രമാകുമ്പോഴാണ് അടിക്കടി വീട് പുതുക്കിപ്പണിയാന്‍ ഓരോ മലയാളിയും നിര്‍ബന്ധിതനാകുന്നത്. ഒമ്പത് വര്‍ഷത്തെ തന്റെ ഗൃഹനിര്‍മാണ പരിചയത്തിനിടയില്‍ ഒരാള്‍ പോലും 'വീട് ചെറുതാക്കി ഒതുക്കി തരാമോ' എന്നു ചോദിച്ച് തന്റെ അടുക്കലേക്ക് വന്നില്ലെന്ന് പരിഭവം പറയുന്നുണ്ട് ബ്രിജേഷ്.
ഇത്തരം വിഷയങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് ഗൃഹ നിര്‍മാണത്തില്‍ പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ബ്രിജേഷും സംഘവും. സ്‌കൂള്‍, കോളേജ് എന്നിവ കേന്ദ്രീകരിച്ച് ഐ.ഐ. എ.യുടെ നേതൃത്വത്തില്‍ പഠന ക്ലാസ്സുകള്‍ നടത്താന്‍ ഒരുങ്ങുകയാണവര്‍. നിലവില്‍ ഐ.ഐ.എ. കാലിക്കറ്റ് സെന്ററിന്റെ സെക്രട്ടറി കൂടിയാണ് ബ്രിജേഷ്.
കോഴിക്കോട്ടെ പോക്കറ്റ്‌റോഡുകള്‍ ഉപയോഗപ്പെടുത്തി കാല്‍ നടയാത്രക്കാര്‍ക്കും സൈക്കിള്‍ സവാരിക്കാര്‍ക്കുമായി ഒരു പ്രത്യേക പാത പണിയാന്‍ ഉദ്ദേശിക്കുന്നതാണ് പൊതുജന താത്പര്യാര്‍ത്ഥം ബ്രിജേഷ് ഭാഗഭാക്കായുള്ള ആദ്യ വലിയ പദ്ധതി. കെ.എസ്.ഡി.ഐ.യും ഐ.ഐ.എ.യും ചേര്‍ന്ന് സര്‍ക്കാരിന് മുന്നില്‍ ഈ പദ്ധതിയുടെ രൂപരേഖ സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്.
Thanks Mathrubhumi

ആത്മവിശ്വാസം ഉണ്ടായിരുന്നു
നേടിയത് കോണ്‍ഫിഡന്‍സ്
മിസ്സിങ്ങുകളില്ലാത്ത മുന്നേറ്റം. അതിന് പിന്‍ബലമായി നിറഞ്ഞ ആത്മവിശ്വാസം. മിസ് കേരള കിരീടം അണിയാന്‍ കഴിഞ്ഞതിനു പിന്നിലും ഈ ആത്മവിശ്വാസം തന്നെ -മിസ് കേരള 2012 ദീപ്തി സതി പറയുന്നു.
മത്സരത്തിലെ എല്ലാ റൗണ്ടിലും തിളങ്ങാന്‍ തനിക്ക് കൂട്ടായത് അവസരങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവാണെന്ന് ഈ ഇരുപത്തിമൂന്നുകാരി. പിന്നെ, ദൈവത്തിന്റെയും അച്ഛന്റെയും അമ്മയുടെയും അനുഗ്രഹവും.
ഒപ്പം മത്സരിച്ച 20 പേരെ പിന്നിലാക്കി സുന്ദരിപ്പട്ടം അണിയുമെന്ന് ഉറച്ച പ്രതീക്ഷയൊന്നുമില്ലായിരുന്നു. എങ്കിലും ആത്മവിശ്വാസം ഉണ്ടായിരുന്നു. റാമ്പിന്റെ മായിക പ്രഭയില്‍ ആത്മവിശ്വാസം കൈവിടാവുന്ന അവസരങ്ങളില്‍ മറ്റുള്ളവരെക്കാള്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞുവെന്ന് മുംബൈയില്‍ വിദ്യാര്‍ഥിനിയായ ദീപ്തി സ്വയം വിലയിരുത്തുന്നു.
കരിയറില്‍ ഡബിള്‍ ട്രാക്കിട്ട് മോഡലിങ് രംഗത്തും മാനേജ്‌മെന്റ് രംഗത്തും മുന്നേറണമെന്നതാണ് ആഗ്രഹം. എറണാകുളം പച്ചാളം ചൂരപ്പറമ്പില്‍ വേരുകളുള്ള കുടുംബത്തിലെ ഒറ്റ മകളായ ദീപ്തി ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. മലയാളം ശരിക്ക് വഴങ്ങാത്ത ദീപ്തി മാതൃഭാഷ എന്ന നിലയില്‍ മലയാളത്തോടുള്ള സ്‌നേഹം പക്ഷേ, ഉള്ളില്‍ ഏറെ കാത്തുസൂക്ഷിക്കുന്നു. അച്ഛന്‍ ദിവ്യേഷ് സതി മുംബൈയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാണ്. അമ്മ മാധുരി സതി വീട്ടമ്മയും.
ഭക്ഷണ കാര്യത്തില്‍ നിര്‍ബന്ധങ്ങളൊന്നുമില്ലാത്ത ദീപ്തിക്ക് അമ്മ ഉണ്ടാക്കിക്കൊടുക്കുന്ന എന്തും കഴിക്കാന്‍ ഏറെ ഇഷ്ടമാണ്.
കൂടുതല്‍ ഇഷ്ടപ്പെട്ട ഭക്ഷണം?
-ഇറ്റാലിയന്‍ പാസ്ത, ചൈനീസും ഇഷ്ടം തന്നെ.
വേഷങ്ങളില്‍ സാരി.
ഇഷ്ടനടന്‍ -രണ്‍ബീര്‍ കപൂര്‍ പിന്നെ, ഋത്വിക് റോഷനും
മലയാളത്തില്‍ നടിമാരെപ്പറ്റി വലിയ പിടിയില്ല. മമ്മൂട്ടിയെ ഇഷ്ടമാണ്. തമിഴ്‌നടന്‍ സൂര്യയും ഇഷ്ടക്കാരുടെ പട്ടികയിലുണ്ട്.
അടുത്ത നീക്കം?-എം.ബി.എ. ക്യാറ്റിന് തയ്യാറെടുക്കുന്നു.
പിന്നെ, മിസ് കേരള തരുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുക. മിസ് കേരള പട്ടം കെട്ടിയ ദീപ്തി വാനിലുയരുകയാണ്, പ്രശസ്തിയുടെയും കൂട്ടത്തില്‍ അല്പം പത്രാസിന്റെയുമൊക്കെ വിശാലമായ ആകാശത്തേക്ക്.
Thanks: Mathrubhumi

Wednesday, 24 October 2012
വേഴം
“ഹലോ... എഴ്ന്നേക്കാറായില്ലേ... ങേ ? ഇന്ന് ബുധനാഴ്ചയേ ആയിട്ടുള്ളേ... മണി ഏഴേകാലാവുന്നു... ”
അലാറങ്ങളും സ്നൂസുകളുമൊക്കെ തീര്‍ന്നിരിക്കുന്നു. ഇനി പ്രതീക്ഷിക്കാന്‍ ഒന്നുമില്ല. കിടന്നിട്ടു കാര്യവുമില്ല. എങ്കിലും ഒരു മിനിറ്റൊന്നുകൂടി റിലാക്സ് ചെയ്തില്ലെങ്കില്‍ ദിവസം മുഴുവന്‍ നീളുന്ന തലവേദന ഉണ്ടാവും എന്നങ്ങു സങ്കല്‍പ്പിച്ച് ഒന്നു തിരിഞ്ഞു കിടന്നു.
“പുതിയ നിയമം അറിഞ്ഞില്ലേ? ബ്ലോഗറില്‍ പ്രൊഫൈല്‍ ഉണ്ടാക്കിയവരൊക്കെ ഒരു ബ്ലോഗെങ്കിലും ഉണ്ടാക്കിയിരിക്കണം. കൂടാതെ മാസത്തിലൊരു പോസ്റ്റെങ്കിലും ചെയ്യണം. അല്ലാത്തവര്‍ക്കൊന്നും ഐഡി കൊടുക്കില്ല. അവരുടെ വിസ പുതുക്കില്ല.”
നിയമങ്ങള്‍ ഇരുട്ടിവെളുക്കുമ്പോ ഉണ്ടാവുകയും ഇല്ലാതാവുകയും പുതുമയല്ലാത്തതുകൊണ്ട് കേട്ടിട്ട് പ്രത്യേകിച്ചൊന്നും തോന്നുന്നില്ല. പക്ഷേ വിസപുതുക്കുന്നില്ലാന്നൊക്കെ പറയുമ്പോള്‍... ലോണ്‍ തീരാതെ കേറിപ്പോവാന്‍ ചെന്നാല്‍ എയര്‍പോര്‍ട്ടീന്നേ തട്ടി അകത്തിടും.എങ്ങിനെയും വിസ ഒന്നു നിലനിര്‍ത്തണം.
പക്ഷേ ആരാണീ വാര്‍ത്ത പറയുന്നത്?അയ്യോ. അത് ഉമേഷ്ജി ആണല്ലോ. ആനപ്പുറത്ത് മോനെയും കെട്ടിപ്പിടിച്ചിരുന്നാണ് ഡയലോഗടി.
അല്ലാ ഇവരെങ്ങനെയാ മുന്‍വാതില്‍ കടന്ന് എന്റെ കിടക്കയ്ക്കരികിലെത്തിയത്?
“എഴിയെടേ ചെല്ലാ”
“ഇപ്പോ പോസ്റ്റുകളൊന്നും ഇല്ലല്ല്... കമന്റുകളടിച്ചു നടന്നാല്‍ മത്യോ അപ്പീ? വ്വാ എന്തരു ചെയ്യാന്‍?”
കറകളഞ്ഞ, ഒന്നാന്തരം എം.റ്റി/മഞ്ജുവാര്യര്‍ ബ്രാന്‍ഡ് മൊഴി വരേണ്ടുന്നിടത്തൂന്ന് തിരുവന്തരത്തെ വേഴം കേട്ട് ഞെട്ടിത്തെറിച്ചു കണ്ണുതുറന്നപ്പോഴുണ്ട് ദേ അദര്‍ ഹാഫുണ്ട് പിന്നീം നിക്ക്‌ന്. ആനപ്പുറത്തല്ല, മുള്ളിന്റെ പൊറത്ത് പിള്ളാര്‍ടെ യൂണിഫോമും തൂക്കിപ്പിടിച്ച്.
---
Thanks Aksharam .blogspot

Subscribe to:
Comments (Atom)